ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസില്‍ സജീവമാണ്. അഡ്മി ന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ നിരീക്ഷണം ആരം ഭിച്ചു
കോഴിക്കോട്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിലൂടെ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധ യും വളര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയാല്‍ മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ്.തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തി യതായി പൊലീസ് വ്യക്തമാക്കി.
ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസില്‍ സജീവമാണ്. അഡ്മി ന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ നിരീക്ഷണം ആരംഭിച്ചു.
ചര്‍ച്ച നടത്തുന്ന ക്ലബ്ബ് ഹൗസ് റൂമുകളില്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെ ന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. യുവജന ങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള റൂമുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്ന മോഡറേറ്റര്‍ സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ കേസ് എടുക്കുമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.