ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തി ന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ ര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുമ്പോഴും മൗനം പാലി ക്കുകയാണെന്നും മുഖ്യമന്ത്രി പറ ഞ്ഞു.
കൊല്ലം : രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങള്‍ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പു കളുമായി വന്നാലും വികസ നത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മി ണ്ടുന്നില്ല. മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രം നിലപാട് സ്വീക രിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഎം ഏരിയാ ക മ്മിറ്റി ഓഫീ സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുന്‍കാലങ്ങളില്‍ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കി യെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം അത് തിരിച്ചറി ഞ്ഞു. ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെ യും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്ന ലെയും തുടങ്ങിയതല്ല. ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെ ടേണ്ടിവന്ന ഒരു പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉണ്ട്. അവരു ടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും പിണറായി വി ജയന്‍ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. കേരളത്തിലെ വികസനം തടയാനാണ് ഇഡി ലക്ഷ്യമിടുന്നത്. കിഫ്ബിയെ ലക്ഷ്യമിടുന്നത് അതിനുവേണ്ടിയാണ്. കേരളത്തി ലെ വികസനം തടയാന്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












