കോണ്‍ഗ്രസ് മുക്ത കേരളം ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നില്ല ; പ്രതീക്ഷകള്‍ക്കു വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടിയെന്ന് സക്കറിയ

SAKARIYA

കോണ്‍ഗ്രസ് ബിജെപിക്ക് ഒരു തടയാണ് എന്നു പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത്, നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോഴും കോണ്‍ഗ്രസാണ് പ്രതീക്ഷകള്‍ക്കു വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടി. അഖിലേന്ത്യാ സ്വഭാവം ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാര്‍ട്ടിക്കും അത് സാധിച്ചിട്ടില്ലെന്നും സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരത സ്വപ്നം സജീവമായി നില്‍ക്കു മ്പോഴും കോണ്‍ഗ്രസാണ് പ്രതീക്ഷകള്‍ക്കു വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടിയെന്ന് സാഹിത്യ കാരന്‍ സക്കറിയ. കോണ്‍ഗ്രസ് മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കു ന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അത് കേരളത്തിന് ആവശ്യമുള്ള പാര്‍ട്ടിയാണെന്നും സക്കറിയ ഫേസ്ബുക്കില്‍ ഏഴിതിയ കുറിപ്പില്‍ പറഞ്ഞു. അഖിലേന്ത്യാ സ്വഭാവം ഇപ്പോഴും നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബിജെപി അടക്കം മറ്റൊരു പാര്‍ട്ടിക്കും അത് സാധിച്ചിട്ടില്ലെന്നും സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല, നവീകരണമാണെന്ന് സക്കറിയ പറയുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ ആള്‍ക്കൂട്ടം ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോണ്‍ഗ്രസിനെ ഒരു ധനാഗമമാര്‍ഗം അതിലുമേറെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണം ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിര്‍ത്ത ണമെന്നും സക്കറിയ പറയുന്നു. കണക്കുകള്‍ അനുസരിച്ച് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസിന് ലഭിച്ച വോട്ട് ശതമാനം 25.12 ആണെന്നും സി.പി.എമ്മിന്റെത് 25.38 ആണെന്നും സക്കറിയ ചൂണ്ടിക്കാട്ടുന്നു.

Also read:  ഇന്നലെ 43,071 പേര്‍ക്ക് കോവിഡ്; 955 മരണം, ടിപിആര്‍ 2.34 % , ചികിത്സയിലുള്ളവര്‍ 5 ലക്ഷത്തില്‍ താഴെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കോണ്‍ഗ്രസിന് ഇത് സംഭവിച്ചു കൂടാ കോണ്‍ഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കള്‍ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാര്‍ട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയല്‍ കാര്‍ഡ് മൂല്യമേ ന്മയുള്ളതാണ്. കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാര്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ബിജെപിക്ക് ഒരു തടയാണ് എന്ന് പറയുന്നതില്‍ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് – നരേന്ദ്ര മോഡിയുടെ കോണ്‍ഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നില്‍ക്കുമ്പോളും – കോണ്‍ഗ്രസ് ആണ് പ്രതീക്ഷകള്‍ക്ക് വകയുള്ള ഒരേയൊരു ദേശീയ പാര്‍ട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിര്‍ത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാര്‍ട്ടിക്കും അത് സാധിച്ചിട്ടില്ല.

കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോണ്‍ഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോണ്‍ഗ്രസ്സിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോണ്‍ഗ്രസിന്റെത് വിവിധ സമുദായങ്ങളില്‍ രൂഢമൂലമാണ്. ബിജെപിയുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാന്‍.

Also read:  കുവൈത്ത് : ലോക്ഡൗണില്ല, കടുത്ത നിയന്ത്രണങ്ങള്‍ ; 4148 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം

കോണ്‍ഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല – നവീകരണമാണ്. ചിന്തയിലും, പ്രവര്‍ത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദര്‍ശങ്ങളെ ഓര്‍ത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനു സരിച്ച് നയങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങലെയും – ശരിയായ കാരണങ്ങളോടെയാണെ
ങ്കില്‍ പോലും – ദൈനംദിനം വിമര്‍ശിച്ചത് കൊണ്ട് മാത്രം പാര്‍ട്ടി പുനരുജ്ജീവിക്കപെടുന്നില്ല. വിമര്‍ശിക്കാനായുള്ള വിമര്‍ശനത്തിന്റെ കാര്യമാ ണെങ്കില്‍, അതിന്റെ ഗുണഭോക്താക്കള്‍ മാധ്യമങ്ങള്‍ മാത്രമാണ്.

മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ പഠിപ്പിച്ചിരിക്കണം.സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളില്‍ പൂര്‍ണമായി – സമ്പൂര്‍ണമായി – ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്ര സിന്റെ മൃതസഞ്ജീവനി. അവര്‍ അതിനെ വളര്‍ത്തുകയൊ തളര്‍ത്തുകയോ ചെയ്യട്ടെ. തീര്‍ച്ചയായും ഇപ്പോളത്തെ വെന്റിലേറ്റര്‍ ജീവിതത്തില്‍ നിന്ന് ഒരു മാറ്റമായിരിക്കും അത്.

കോണ്‍ഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോണ്‍ഗ്രസ് അത് തിരിച്ചറിയാതെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തില്‍ നിന്ന് അവര്‍ തന്നെയും മറ്റു പ്രവര്‍ത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്. എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തില്‍ ആണ് എന്ന് അവര്‍ മനസ്സിലാക്കേണ്ട തുണ്ട്. കോണ്‍ഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാന്‍ അതിനു കഴിയണം.

Also read:  കൊച്ചി മെട്രോ തൂണിന്റെ അടിത്തറ താഴ്ന്നു, മെട്രോ പാളത്തില്‍ ചെരിവ് ; പത്തടിപ്പാലത്ത് ട്രെയിന്‍ വേഗം കുറച്ചു

കണക്കുകള്‍ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിന്റെത് 25.38 ഉം ആണ്. തമ്മി ലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നില്‍ വച്ച് കൊണ്ടാണ് പിണറായി വിജയന്‍ തന്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോണ്‍ഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് – ആള്‍ക്കൂട്ടം – ആണ് കോണ്‍ഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോണ്‍ഗ്രസ്സിനെ ഒരു ധനാഗമമാര്‍ഗം – അതിലുമേറെ ആര്‍ത്തിപൂര്‍ത്തീകരണ ഉപകരണം – ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിര്‍ത്തണം.

കോണ്‍ഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാന്‍ ഒരു കോണ്‍ഗ്രസ് കാരന്‍ അല്ല. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരന്‍ എന്ന നിലയില്‍ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES