Web Desk
കൊച്ചി: ജൂണ്‍ 30 വരെ കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക സംഘടന. കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തണമെന്നും ആവശ്യമുണ്ട്. കോവിഡ് സ്ഥിരീകരിച്ചയാള്‍ കോടതി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷക സംഘടന ആവശ്യം ഉന്നയിച്ചത്.
കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 17 -ാം തിയതിയാണ് ഹൈക്കോടതിയില്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയും പരിസരവും അണുവിമുക്തമാക്കിയിരുന്നു. രോഗിയുടെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് സുനില്‍ തോമസ് ക്വാറന്‍റൈനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ വിജിലന്‍സ് ഓഫീസിലും എത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.