യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുങ്ങി കോട്ട യം. വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെയാണ് നിരവധി ക്രിമിനല്‍ കേസുക ളില്‍ പ്രതിയായ ജോമോന്‍ കൊല പ്പെടുത്തിയത്
കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് കൊലയാളി തന്നെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവ ത്തില്‍ നടുങ്ങി കോട്ടയം. വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെയാണ് നിരവധി ക്രിമിനല്‍ കേ സുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.
പൊലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയ തായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സംഘം ഷാനിനെ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കു കയും ചെയ്തു. പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. 19 കാരനാണ് കൊല്ലപ്പെട്ട ഷാന്‍ ബാബു.
ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീ സിന്റെ കണ്ടെത്തല്‍. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ വാഹനത്തിലേക്ക് വ ലിച്ചുകയറ്റി. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോ ടെയാണ് ഷാനിന്റെ മൃത ദേഹം തോളിലേറ്റി ജോമാന്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. തുടര്‍ന്ന് മൃത ദേഹം ഇവിടെ തള്ളിയശേഷം ഷാനിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറയുകയായി രുന്നു.
ഷാനിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ഷാനിന്റെ മൃതദേഹവു മായി ജോമോന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതി ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്ര തിയാണ്. കഴിഞ്ഞ നവം ബര്‍ 21ന് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ഇയാള്‍ കഞ്ചാവും മദ്യവും ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഷാനിന്റെ കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യം
മുന്‍വൈരാഗ്യമാണ് ഷാനിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സൂര്യന്‍ എന്നയാളും ജോമോനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സൂര്യന്റെ അടുത്തസുഹൃ ത്താണ് കൊല്ലപ്പെട്ട ഷാന്‍. അടുത്തിടെ ജോമോന്‍ കോട്ടയത്ത് എത്തിയപ്പോള്‍ സൂര്യനുമായി ചില പ്രശ്‌നങ്ങളുണ്ടായി. ഇതിന്റെ പ്രതികാരമായാണ് കൊല പാതകം നടത്തിയതെന്നാണ് സൂ ചന.