കുവൈത്ത് സിറ്റി : കുവൈത്തിൽ ജല-വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ഡോ. മഹമൂദ് ബുഷാഹരി ഇന്ന് രാജിവെച്ചു. മന്ത്രിയുടെ രാജി അമീരി ദിവാൻ സ്വീകരിച്ചു. പകരം താൽക്കാലിക ചുമതല മന്ത്രി നൂറ അൽ മഷാലിന് നൽകി അമീരി ദിവാൻ ഉത്തരവിറക്കി.ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് പ്രാബല്യത്തിൽ വരുത്താൻ പ്രധാനമന്ത്രിയോട് നിർദേശിച്ചു. നൂറ അൽ മഷാൽ നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.
