റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നി മാറി. മുന്നറിയിപ്പുകള്‍ നല്‍കി യിട്ടും അമിത വേഗത്തില്‍ മുന്‍പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയു ണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നു
തിരുവനതപുരം: പൈലറ്റിന്റെ വീഴ്ചയാണ് കരിപ്പൂര്‍ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് വ്യോമ യാന മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നി മാറി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിത വേഗത്തി ല്‍ മുന്‍പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിമാനം ലാന്‍ഡ് ചെയ്തത് ചട്ടങ്ങള്‍ പാലിച്ചില്ല.സാങ്കേതിക പിഴവും സംഭവിച്ചിരിക്കാമെന്നും റിപ്പോര്‍ ട്ടില്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്തത് റണ്‍വേയുടെ പകുതി കഴിഞ്ഞതിന് ശേഷം. ഗോ എറൗ ണ്ട് ചട്ടം പാലിച്ചില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇന്ധന ചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈ ലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.
2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തി ല്‍ പ്പെട്ടത്. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നി ന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ ലാന്‍ ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയ ന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.