നിര്‍ബന്ധപൂര്‍വം യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടു ത്തുകയും യാത്രാമധ്യേ പിടിച്ച് പുറത്താക്കുകയും ചെയ്തത്
ഡെല്‍ഹി : ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്ത കരെ ന്ന് റെയില്‍വേ സൂപ്രണ്ട്. മലയാളി ഉള്‍പ്പെ ടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതി ക്രമ ത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്ര ണ്ടിന്റെ വെളി പ്പെടു ത്ത ല്‍. പ്രകോപനമില്ലാതെയായിരുന്നു അക്രമമെന്ന് റെയില്‍വേ സൂപ്രണ്ട് നയീംഖാന്‍ മന്‍സൂരി പറഞ്ഞു. നിര്‍ബന്ധപൂര്‍വം യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടു ത്തുകയും യാത്രാമധ്യേ പിടിച്ച് പുറത്താക്കുകയും ചെയ്തത്.
ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്തമാ ക്കിയത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞു. അക്രമണം നടത്തി യത് ബജ്‌രംഗ്ദളാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതിനിടെ, അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയ മത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജന ങ്ങള്‍ക്ക് വാക്കു തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരു ന്നു.
സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയോടും, പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നിന്നും ഒഡീഷയി ലേക്കുള്ള യാത്രക്കിടെയാണ് ശിരോവസ്ത്രം ധരിച്ച രണ്ട് കന്യാസ്ത്രീകളെയും കൂടെ സിവില്‍ വേഷ ത്തിലായിരുന്ന രണ്ട് പേരെയും ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചത്.