കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷ മമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്സ് ചാ നല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമെ ന്നും യോഗത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
10, 11, 12 ക്ലാസുകള്‍ പരീക്ഷക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം ടൈം ടേബിള്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതു കൂടാതെ ഓണ്‍ ലൈന്‍ ക്ലാസ്, വാക്സിന്‍ അടക്കമുള്ള കാര്യങ്ങ ളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആഴ്ചതോറും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. പ്ലസ് വണ്‍ ഇം പ്രൂവ്മെന്റ് പ രീ ക്ഷ 29ന് തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റിവ് ആയ കുട്ടികള്‍ക്കു പ്രത്യേക മുറി സജ്ജമാക്കും. എസ്എസ്എല്‍സി, പ്ലസ് ടു പ്രാ ക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തു പരീക്ഷയ്ക്കു ശേഷമാവും നട ത്തുക.ആദ്യം പ്രാക്ടിക്കല്‍ പരീക്ഷ നടത്താ നാണ് നേരത്തേ തിരുമാനിച്ചിരുന്നത്. സ്‌കൂളുകളില്‍ ക്ലാസ് തലത്തില്‍ പിടിഎ യോഗങ്ങള്‍ വിളിക്കണ മെന്നും യോഗത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം ആശയ വിനിമയം നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാ ര്യം മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കണം. കോവിഡ് സാഹചര്യം പരിഗണിച്ച് മോഡല്‍ പരീക്ഷ നടത്താന്‍ സ്‌കൂളു കള്‍ക്ക് അനുമതിയുണ്ട്.
3005 കുട്ടികള്‍ക്കും 2917 അധ്യാപകര്‍ക്കും കോവിഡ്
ഹൈസ്‌ക്കൂളില്‍ 3005 കുട്ടികള്‍ക്കും 2917 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭയപ്പെടേണ്ടതില്ലെന്നും പ്ലസ് വണ്ണില്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ തന്നെ തുടരു മെന്നും ആവശ്യമെങ്കില്‍ ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സം സ്ഥാനത്ത് 80 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടു ണ്ടെന്നും മന്ത്രി അറിയിച്ചു.