Web Desk
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു.രാജ് ടിവി ക്യാമറാമാന്‍ വേല്‍മുരുകന്‍ ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിക്കുന്നത്. 15 ദിവസമായി വേല്‍മുരുകന്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ്നാട്ടില്‍ രണ്ട് ദിവസമായി കോവിഡ് ബാധിതരുടെ എണ്ണം 3,500 കവിഞ്ഞു. മൊത്തം 74,622 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 49,690 കോവിഡ് ബാധിരാണുള്ളത്.