Web Desk
ജനങ്ങള്‍ ഭയപ്പെട്ടിരിക്കുന്ന അവസരത്തില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനെതിരെ സമരം ചെയ്യരുതെന്ന നിലപാടുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍. കോവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനം ‘മുഖ്യമന്ത്രിക്ക് തിരുത്തേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്ഥാവന ശരിയല്ലെന്നും അദ്ദേഹം രമേശ് ചെന്നിത്തലയ്ക്കയച്ച കത്തിൽ സൂചിപ്പിക്കുന്നു. വിമാനത്തില്‍ പരിശോധന ഇല്ലാതെ വരുമ്പോള്‍ കോവിഡ് ബാധിച്ച രോഗി അതിലുണ്ടെങ്കില്‍ മറ്റു യാത്രക്കാര്‍ക്കും രോഗം വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ദിവസവും വൈറസ് ബാധിതരുടെ എണ്ണം ഏറിവരികയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തെരുതെന്ന് അദ്ദേഹം കത്തിൽ വിമര്‍ശനം ഉന്നയിക്കുന്നു.
https://www.facebook.com/kkramachandranmasterExminister/posts/1561533254021897