ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ കലാ സാംസ്കാരിക വേദിയായ ഇന്ത്യൻ കൾചറൽ സെന്ററിന് ഇനി പുതിയ ലോഗോ. 30 വർഷമായി ഐ.സി.സിയുടെ പ്രതീകമായി നിന്ന ലോഗോ പരിഷ്കരിച്ചാണ് മാറുന്ന കാലത്തിന്റെ പുതുമകൾ ഉൾക്കൊണ്ട് പുതിയ ലോഗോ തയാറാക്കിയതെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അറിയിച്ചു. കാർണിവൽ വേദിയിൽ ലോഗോയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും.
