എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 30 നും ഹയർ സെക്കൻഡറി ഫലം ജൂലൈ 10 നും പ്രഖ്യാപിക്കും. കോവിഡ് വ്യാപന അടച്ചു പൂട്ടലിനെതുടർന്ന് റദാക്കിയ പരീക്ഷകൾ മെയ് മാസത്തിൽ നടത്തിയിരുന്നു. 13 ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷയുടെ മൂല്യനിർണ്ണയം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് 10, 12 ക്ലാസ്സുകളിൽ പരീക്ഷ നടത്തിയതും, ഫലം പ്രഖ്യാപിക്കാൻ ഒരു ഒരുങ്ങുന്നതും.