ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും കലക്ടര്‍
കൊച്ചി : എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സമ്പൂ ര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. സംസ്ഥാന തല വിദഗ്ധ സമിതിക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ശിപാര്‍ശ ചെയ്തു. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കാനും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ കര്‍ ശനമായി നടപ്പാക്കും. അഗ്‌നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടു തല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. വാര്‍ഡ് തല ജാഗ്രതാ സമി തികള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
എറണാകുളം ജില്ലയില്‍ ഇന്നലെ 4642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4544 പേര്‍ക്കും രോഗം പിടിപ്പെട്ടത് സമ്പര്‍ക്കത്തിലൂടെ. 72 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2689 പേര്‍ രോഗമുക്തി നേടി. 5941 പേരെ ജില്ലയില്‍ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരി ക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാ ക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.
സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല. രോഗവ്യാ പനം അതിരൂക്ഷമായി തുടരുന്ന സാഹചര്യ ത്തില്‍ സ്വകാര്യ ലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കു ന്ന കാര്യം ഉറപ്പു വരുത്തുമെന്നും കലക്ടര്‍ അറിയിച്ചു.