ഡോക്ടർമാരുടെ കൂട്ടരാജി; നിയമപരമായി സാധുതയില്ലെന്ന് ബംഗാൾ സർക്കാർ, നിരാഹാരമിരിക്കുന്ന ഡോക്ടർമാരുടെ സ്ഥിതി മോശം

6LtfqTgl50p4TtQlP5PI8MKSPGwWO9VLowA9F4gp (1)

കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ കൂട്ടരാജിക്ക് നിയമപരമായ മൂല്യമില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ കൂട്ടരാജിയെക്കുറിച്ചുള്ള പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ നിരാഹാര സമരം നടക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ പരാമര്‍ശം വന്നിരിക്കുന്നത്.

‘സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആശുപത്രികളിലെയും മുതിര്‍ന്ന ഡോക്ടര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട് അടുത്തിടെ ആശയക്കുഴപ്പം നിലനിന്നിരുന്നു. കൂട്ട രാജിയെ സംബന്ധിച്ച കത്തുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങളും ഈ കത്തുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടരാജിക്ക് അവര്‍ വിവരിക്കുന്നത് പോലെയുള്ള നിയമ സാധുതയില്ല. ഇത്തരത്തിലുള്ള പൊതു കത്തിന് നിയമപരമായ മൂല്യമില്ല’, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേശകന്‍ അലപന്‍ ബന്ദ്യോപാദ്യായ് മാധ്യമങ്ങളോട് പറഞ്ഞു.

Also read:  ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍ ; ഒളിവില്‍ പോയത് കൊലപാതക കേസില്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അരംബഗ് മെഡിക്കല്‍ കോളേജിലെ 38 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടരാജി വെച്ചത്. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജി കര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. ബംഗാള്‍ സര്‍ക്കാര്‍ നീതി വൈകിപ്പിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കുന്നില്ലെന്നും സമരത്തിലിരിക്കുന്ന ഡോക്ടര്‍മാര്‍ ആരോപിച്ചു. നിരാഹാര സമരത്തില്‍ നിന്നും പിന്മാറാന്‍ കൊല്‍ക്കത്ത പൊലീസ് തങ്ങളുടെ കുടുംബങ്ങളുടേ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ നിരാഹാരമിരിക്കുന്ന ഡോക്ടര്‍മാരുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.

Also read:  കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി

അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍സ് (എഫ്എഐഎംഎ) അറിയിച്ചു. സ്ഥിതിഗതികള്‍ മോശമാകുന്നതിന് മുമ്പ് മമത ബാനര്‍ജി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ആവശ്യപ്പെട്ടു.

Also read:  പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES