ഇരിങ്ങാലക്കുടയില്‍ വ്യാജ മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു.ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്,ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവരാണ് മരിച്ചത്
തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പി ള്ളി വീട്ടില്‍ നിഷാന്ത് (43),ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പി ല്‍ ബിജു(42)എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമയാണ് മരിച്ച നിഷാന്ത്.പടിയൂര്‍ സ്വദേശി ബിജു ഇരിങ്ങാലക്കുടയില്‍ ത ട്ടുകട നടത്തുന്നയാളാണ്.ഒരാള്‍ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലും ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് നിഷാന്തിന്റെ കോഴിക്കടയുടെ പുറകിലിരുന്ന് ഇരുവരും മദ്യപിച്ചത്.രണ്ട് ഗ്ലാസ്സും ഒരു കുപ്പിയും പൊലീസിന് സംഭവസ്ഥലത്തു നിന്നും കിടിയിട്ടുണ്ട്. നാടന്‍ മദ്യമാണ് കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിനെ ഇരിങ്ങാല ക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബിജുവിനെ വിദഗ്ധ ചികിത്സക്കായി തൃ ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുക യായിരുന്നു.
മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.ഇവര്‍ കഴിച്ച ദ്രാവകത്തി ന്റെ സാമ്പിള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എക്സൈസ് വകുപ്പും സംഭവം അന്വേഷി ക്കുന്നുണ്ട്.