കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാ മത്തില്‍ താമസിക്കുന്നത്
ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന നിരായുധരായ ഗ്രാമവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്. വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമ ത്തില്‍ താമസിക്കുന്നത്.
കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും വെടി യേറ്റ് നിലത്തു വീണയാളെ പൊലീസ് വളഞ്ഞിട്ടു മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോകള്‍ ഇതി നോടകം പുറത്ത് വന്നു. പൊലീസ് ക്രൂരമായി ഗ്രാമീണരെ മര്‍ദ്ദിക്കുകയും വെടിവെയ്ക്കുകയും ചെ യ്യുന്ന വിഡിയോ അസം എംഎല്‍എ അഷ്റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
നിരവധി പൊലീസുകാര്‍ ഒരാളെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ ദൃശ്യം എന്‍.ഡി.ടി.വി പുറത്തു വിട്ടി ട്ടുണ്ട്. ട്വിറ്ററില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ നിലത്തുവീണ് കിടക്കുന്നയാളെ ലാത്തി കൊ ണ്ടും മുള കൊണ്ടും നിരന്തരം അടിക്കുന്നതും കാണാം.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. അന ധികൃത കുടിയേറ്റമെന്ന് ആരോപിച്ച് 14 ജെസിബികള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് വീടുകള്‍ നിലംപരിശാക്കിയത്. തകര്‍ക്കലിന് നേതൃ ത്വം നല്‍കാന്‍ ജില്ലാ അധികാരികള്‍ 1,500ഓളം ജീവനക്കാരെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചത്. വീടുകള്‍ പൊളിച്ചുകളഞ്ഞ സ്ഥലത്ത് കൂട്ടുകൃഷി ആരംഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പ്രദേശത്തെ നാല് ആരാധനാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൊളിച്ചുകളഞ്ഞവയില്‍ ഉള്‍പ്പെടുന്നു.











