കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്ച അതിതീവ്ര മഴക്ക് സാധ്യത യുള്ളതി നാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോ ര മേഖലകളിലെ രാത്രി കാല യാത്രകള്‍ ഇനി യൊരുത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായും ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു
ഇടുക്കി: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്ച അതിതീവ്ര മഴക്ക് സാധ്യത യുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലെ രാത്രികാല യാത്ര കള്‍ ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നിരോധിച്ചതായും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമാ യി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായതായും ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.
ജില്ലയില്‍ വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടു ത്തിയിട്ടുള്ള നിരോധനം തുടരും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങ ള്‍ നദികള്‍ മുറിച്ചു കടക്കാനോ,നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോ ലീസ്, വനം, ടൂറിസം വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തോട്ടം മേഖലയില്‍ മരം മറിഞ്ഞ് വീണും മണ്ണിടിഞ്ഞും അപകട സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും ഈ മേഖലകളില്‍ തൊഴിലാളികളെ പണിയെടു പ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എ ല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ മുന്നറിയിപ്പുകള്‍ പിന്‍വലിക്കു ന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജറാകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് നോ ഡല്‍ ഓഫീസര്‍മാരെയും കലക്ടര്‍ നിയോഗിച്ചു.