കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് മൊഴി നല്‍കിയതെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍ : കുഴല്‍പ്പണ സംഘത്തിന് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താനാണെന്ന് ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷിന്റെ മൊഴി. ജില്ലാ നേതാക്കളുടെ നിര്‍ദേശ പ്ര കാരമാണ് മുറിയെടുത്തു നല്‍കിയതെന്നും എന്നാല്‍, ആര്‍ക്കാണ് മുറിയെടുക്കുന്നതെന്ന് അറിയി ല്ലായിരുന്നുവെന്നും സതീഷ് മൊഴി നല്‍കി.
സതീഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസില്‍ ബി ജെ പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സം ഘം ചോദ്യം ചെയ്തു വരികയാണ്.കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ട ലില്‍ താമസമൊരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമാണെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാ ക്കിയിരുന്നു.
അതേ സമയം തട്ടിയെടുത്ത പണം കണ്ടെത്താന്‍ പ്രതികളുടെ വീടുകളില്‍ നടക്കുന്ന പരിശേധന തുടരുകയാണ്. പ്രതികളുടെ കണ്ണൂര്‍, കോഴി ക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നട ത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയില്‍ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടു ള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇരു പത് പേര്‍ക്കായി പണം നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തി ലാണ് പരിശോധന നടത്തുന്നത്.