56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രായം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹച ര്യത്തില്‍ രജിസ്ട്രാറുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീ ഷണല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കി
കൊച്ചി : ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്നായിരു ന്നു ഹൈക്കോടതി രജിസ്ട്രാര്‍ മുന്നോട്ടു വച്ച ആവശ്യം.
56 ആണ് ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിലവിലെ പെന്‍ഷന്‍ പ്രാ യം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ രജിസ്ട്രാറുടെ ആവ ശ്യം അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കി.
പെന്‍ഷന്‍ പ്രായപരിധി 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ 2022 നവം ബറില്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജഡ്ജിമാരുടെ പാനല്‍ നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നായിരുന്നു ഇത്.