ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടുകൂടി പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കെ എസ് ഇ ബിയുടെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക്, അത് സ്ഥാപിക്കുന്നതിനുള്ള കമ്പനിയെ തിരഞ്ഞെടുക്കാനുള്ള അവസാന ദിവസം ഡിസംബര്‍ 21 വരെ ദീര്‍ഘിപ്പിച്ചു.
കമ്പനിയെ തെരഞ്ഞെടുക്കാനുള്ള ലിങ്ക് എസ് എം എസ് ആയും ഈമെയിലായും അയച്ചിട്ടുണ്ട്. അത് ലഭിക്കാത്തവര്‍ ം.ൈസലെയ.ശി എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചു പ്രക്രിയ പൂര്‍ത്തിയാക്കണം.