സൗദിയില്‍ ഇന്ന് വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടി, രോഗമുക്തരുടെ എണ്ണം കുറഞ്ഞു. ഇന്ന് പുതുതായി 1,020 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ്
ജിദ്ദ: സൗദിയില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 1,020 ആയി കൂടി. അതേസമയം രോഗ മുക്തരുടെ എണ്ണം കുറയുകയും ചെയ്തു. രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,29,389 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,13,010 ഉം ആയി.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേര്‍ ഇന്ന് മരിച്ചേേതാടെ ആകെ മരണം 7,111 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,268 പേരാണ് ചികിത്സയിലുള്ളത്. ഇവരി ല്‍ 1,352 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കന്‍ പ്രവിശ്യ 133, മദീന 56, അസീര്‍ 55, ജീസാന്‍ 48, അല്‍ ഖസീം 28, തബൂക്ക് 26, നജ്‌റാന്‍ 16, ഹാഇല്‍ 14, അല്‍ബാഹ 14, വടക്കന്‍ തിര്‍ത്തി മേഖല 9, അല്‍ ജൗഫ് 3.
യുഎഇയില്‍ ഇന്ന് 1508 പേര്‍ക്ക് കൂടി കോവിഡ്,രണ്ട് മരണം
യുഎഇയില്‍ ഇന്ന് 1508 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സ യിലായിരുന്ന 1,477 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ 5,20,882 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ നടത്തിയ 2,10,362 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,40,646 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,619 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,145 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.