സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; രൂപ വീണില്ലായിരുന്നെങ്കിൽ‌ കൂടുതൽ ഇടി‍ഞ്ഞേനെ, ഉലഞ്ഞ് രാജ്യാന്തരവിലയും.

gold-nov-8-d-1742

സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് വിലയിൽ (Kerala gold price) ഇന്നും വൻ കുറവ്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8,010 രൂപയായി . 320 രൂപ കുറഞ്ഞ് 64,080 രൂപയാണ് പവന്. ഇതോടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 25) രേഖപ്പെടുത്തിയ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില.
18 കാരറ്റ് സ്വർണവിലയും (18 Carat Gold) ഇന്നു ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,590 രൂപയായിട്ടുണ്ട്. അതേസമയം, ഇന്നലെ മികച്ച കുറവ് രേഖപ്പെടുത്തിയ വെള്ളിവില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 105 രൂപയിൽ തുടരുന്നു. കഴിഞ്ഞദിവസം ഔൺസിന് 2,950 ഡോളർ കടന്ന് റെക്കോർഡിട്ട രാജ്യാന്തര സ്വർണവില (Gold rate) താഴേക്കിറങ്ങിയത് കേരളത്തിലും ഇന്നു വില കുറയാൻ വഴിയൊരുക്കി.  2,904 ഡോളർ വരെ രാജ്യാന്തരവില താഴ്ന്നെങ്കിലും ഇപ്പോഴുള്ളത് 2,906 ഡോളറിൽ. 
രൂപ ഇടിഞ്ഞില്ലായിരുന്നെങ്കിൽ…
ഇന്നു ഡോളറിനെതിരെ രൂപ 19 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുകയും പവൻവില 64,000 രൂപയ്ക്ക് താഴെ എത്തുകയും ചെയ്യുമായിരുന്നു. ഡോളർ ശക്തിപ്രാപിക്കുമ്പോൾ ഇറക്കുമതി ചെലവ് കൂടും, ഇത് വിലയെ സ്വാധീനിക്കും.
ആഗോള വ്യാപാരയുദ്ധത്തിന് കളമൊരുക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാരനയം, യുഎസിന്റെ സമ്പദ്‍വ്യവസ്ഥ വീണ്ടും തളരുന്നുവെന്ന സൂചനകൾ എന്നിവ സ്വർണവില കുതിക്കാൻ അനുകൂലമായ ഘടകങ്ങളാണ്. എന്നിരുന്നാലും, കഴിഞ്ഞദിവസങ്ങളിലെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്ത് ചിലർ ലാഭമെടുപ്പ് തകൃതിയാക്കിയതും ഇപ്പോൾ സ്വർണവിലയെ താഴേക്ക് നയിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സ്വർണം തിരിച്ചുകയറിയേക്കാമെന്നും നിരീക്ഷകർ വാദിക്കുന്നു.
വാങ്ങൽ വിലയിൽ 563 രൂപയുടെ കുറവ്
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,357 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,670 രൂപയും. ഇതു സ്വർണാഭരണം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞവില മാത്രമാണ്.
പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡഡ് ആഭരണങ്ങൾക്ക് ഇതു 30% വരെയൊക്കെ ആകാം. അങ്ങനെയെങ്കിൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും. ചൊവ്വാഴ്ച വാങ്ങൽവില പവന് 69,920 രൂപയും ഗ്രാമിന് 8,740 രൂപയുമായിരുന്നു. മിനിമം 5% പണിക്കൂലി പ്രകാരം ഇന്നു സ്വർണം വാങ്ങിയവരേക്കാൾ പവന് 563 രൂപയും ഗ്രാമിന് 70 രൂപയും കുറവാണ് ഇന്നത്തെ വാങ്ങൽവില.

Also read:  പുതുവർഷാഘോഷം: പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES