English हिंदी

Blog

visa-on-arrival-cover-dubai

Web Desk

യു. എ. ഇ.യിൽ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യക്കാർക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി. ബി.എല്‍.എസിന്‍റെ യു.എ.ഇയിലെ പത്ത് സെന്ററുകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഓണ്‍ ലൈന്‍ സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫിസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഓണ്‍ലൈനും നിര്‍ത്തിയിരുന്നു. ഇത് പിന്നീട് പുനരാരംഭിച്ചിരുന്നില്ല. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോകുന്നവര്‍ ബി.എല്‍.എസിന്‍റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത ശേഷം പോയാല്‍ ഇനി വരി നില്‍ക്കല്‍ ഒഴിവാക്കാം. ചില സെന്‍റെറുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് നിലച്ചതിനാല്‍ സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബി.എല്‍.എസ് സെന്‍റെറിനു മുന്നില്‍ ഇന്ത്യന്‍ പ്രവാസികള്‍ കാത്തു നിന്നിരുന്നത് . രാവിലെ ഏഴ് മണി മുതല്‍ ക്യൂ നിന്നു ദിവസവും നിരവധിപേർ നിരാശരായി മടങ്ങിയിരുന്നു . പുറകിൽ വരുന്നവര്‍ക്ക് തൊട്ടടുത്ത ദിവസത്തേക്ക് ടോക്കണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനുവദിച്ചിരുന്നില്ല.

Also read:  പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തില്‍ മരിച്ച നിലയില്‍

പിറ്റേ ദിവസം രാവിലെ മുതല്‍ വന്ന് വരിനില്‍ക്കേണ്ട അവസ്ഥയായിരുന്നു . ദിവസങ്ങളോളം വരി നിന്നിട്ടും അവസാന നിമിഷിം ടോക്കണ്‍ ലഭിക്കാതെ മടങ്ങിയവരുമുണ്ട്. നാട്ടിലേക്ക് തിരിക്കാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തുനില്‍ക്കുന്നവരും രോഗികളും ഗര്‍ഭിണികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത് വിവിദമായതോടെയാണ് ഓണ്‍ലൈന്‍ സംവിധാനം വീണ്ടും ഒരുക്കിയത് .

അപേക്ഷ സമർപ്പിക്കേണ്ട വിധം

blsindiavisa-uae.comഎന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ തന്നെ ‘ബുക്ക് യുവര്‍ അപ്പോയിന്റ്മന്റെ്’ എന്നൊരു ലിങ്കുണ്ട്. അതില്‍ പ്രവേശിച്ച ശേഷം ഏത് സെന്‍ററിലാണ് ബുക്ക് ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുക്കണം. ശേഷം പോകാന്‍ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്യണം. ആ ദിവസം ബുക്കിങ് പൂര്‍ണമാണെങ്കില്‍ മറ്റേതെങ്കിലും ദിവസം മാറ്റി നല്‍കാം . പോകാന്‍ ഉദ്ദേശിക്കുന്ന സമയവും ആവശ്യമായ സേവനങ്ങളും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യണം. അപേക്ഷ നല്‍കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം . നവജാത ശിശുക്കളുടെ പാസ്‌പോര്‍ട്ടിനായി മാതാപിതാക്കളില്‍ ആരുടെയെങ്കിലും പാസ്‌പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്.

Also read:  'വീണയ്ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു ; അസംബന്ധമെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു' : മാത്യു കുഴല്‍നാടന്‍

പാസ്പോർട്ട്‌ കേന്ദ്രങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും നിയന്ത്രണം

Also read:  വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിന് എതിരെ കേസെടുത്തു

പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 12 വയസ്സില്‍ താഴെയുള്ള കുട്ടികളും ബി.എല്‍.എസ് സെന്‍റെറുകളിൽ വരേണ്ടതില്ലെന്ന് നിർദ്ദേശം . സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് നടപടി. ഇവരുടെ അപേക്ഷ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ വഴി പാസ്‌പോര്‍ട്ട് ഓഫിസില്‍ എത്തിച്ചാല്‍ മതി.12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളുടെ സംയുക്ത അപേക്ഷ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ബി.എല്‍.എസ് കേന്ദ്രങ്ങളില്‍ നേരിട്ട് സമര്‍പ്പിക്കാം. നിശ്ചയദാര്‍ഢ്യക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മെഡിക്കല്‍ രേഖകളും ഹാജരാക്കണം. ഈ സൗകര്യം താല്‍കാലികമായി ഒരുക്കിയിരിക്കുന്നത്