പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ് അമിത് ഷായുടെ പ്രതികരണം
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കുണ്ടായിരുന്നില്ലേ എന്ന് മുഖ്യമ ന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശബരിമല വിഷയം തെരഞ്ഞെടുപ്പല്‍ പ്രതിഫലിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഭരണതുടര്‍ച്ചയെന്നത് ജനങ്ങളുടെ വിലയിരുത്തലല്ലെന്നും അത് ചാനലുകളുടെ വിലയിരുത്തലാണെന്നും അദ്ദേഹം കൊച്ചിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെര ഞ്ഞെ ടുപ്പിന് ശേഷം കാണാമെന്നാണ് അമിത് ഷായുടെ പ്രതികരണം. പൗരത്വനിയമം നടപ്പാ ക്കാനാകു മോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. പശ്ചിമബംഗാളില്‍ ജനം മാറ്റം തീരുമാ നിച്ചു കഴി ഞ്ഞു. വര്‍ഗീയ പ്രീണനത്തിനും അഴിമതിക്കും ജനം തിരിച്ചടി നല്‍കുമെന്നും ബംഗാളി ല്‍ വലിയ വിജയം ഉണ്ടാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍, എറണാകുളം ജില്ല കളി ലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.