English हिंदी

Blog

ganesh – manoj

 

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെതിരെ മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സോളാര്‍ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദമുണ്ടായിരുന്നു. താന്‍ ആരുടെയും കളിപ്പാവയല്ലെന്നും ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Also read:  'എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം, അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു' ;നടന്‍ മോഹന്‍ലാല്‍

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണ്. മനോജ് കുമാറിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നുവെന്നും എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ തുറന്നടിച്ചു.

Also read:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നില്‍ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തല്‍ ശരിവച്ചിരുന്നു.