മുഹമ്മദ് ഷഫീഖിന് കടം കൊടുത്ത പണം തിരിച്ച് വാങ്ങാനാണ് വിമാനത്താവളത്തിലെ ത്തിയതെ ന്നാണ് അര്‍ജുന്‍ പറയുന്നത്. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി യ നേരത്താണ് അ ര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസും മാധ്യമങ്ങളും നുണ പ്രചരിപ്പിക്കുകയാണ്. താന്‍ പാര്‍ട്ടിക്കാരനല്ല. അനാവശ്യമായി പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരു തെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. മുഹമ്മദ് ഷഫീഖിന് കടം കൊടുത്ത പണം തിരിച്ച് വാങ്ങാനാ ണ് വിമാനത്താവളത്തിലെത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. വൈദ്യ പരിശോധനയ്ക്കായി ആ ശുപത്രിയിലെത്തിയ നേരത്താണ് അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് അറിയി ച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടി ലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന ലെ രാത്രി എട്ട് മണിയോടെയാണ് അര്‍ജുന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കൂടുതല്‍ ചോ ദ്യം ചെയ്യലിനായി അര്‍ജുനനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് കസ്റ്റംസ് കോടതി യില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ്ണകടത്തില്‍ അര്‍ജുന്‍ മുഖ്യകണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ കരിപ്പൂരില്‍ എത്തി യത് സ്വര്‍ണക്കടത്തിനാണെന്ന് വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ലഭിച്ചതായും റിമാന്‍ഡ് റി പ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്പക്കാരെ ഇയാള്‍ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ക്കാ വശ്യമായ സുരക്ഷയും ഇയാള്‍ ഒരുക്കുന്നു.