സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്നതില്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കോവിഡിന്റെ മറവില്‍ അമിത നിരയ്ക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി
കൊച്ചി : കോവിഡ് രോഗികളുടെ ചികിത്സക്കായി എല്ലാ സ്വകാര്യ ആശുപത്രികളിലും 50 ശതമാനം ബെഡ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്നതുനുള്ള ഹര്‍ജി പരിഗണിക്കു കയായി രുന്നു കോടതി. നിരക്ക് കുറയ്ക്കുന്നതില്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നല്‍കി. തീരുമാനം ഉടനുണ്ടാകുമെന്നും സര്‍ക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളുടെ പട്ടികയും നിരക്കും പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികള്‍ കോവിഡിന്റെ മറവില്‍ അമിത നിരയ്ക്ക് ഈടാക്കുന്നത് അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിതിഗതികള്‍ മോശമാണ്. അതിനാല്‍ അസാധാരണ നടപടികള്‍ വേണ്ടിവരുമെന്നും കോടതി പറഞ്ഞു. കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രി കളിലെ പകു തി ബെഡ് ഏറ്റെടുക്കുന്നത് ആചോലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
എവിടെയൊക്കെ ബെഡുകളും ഓക്‌സിജനും ലഭ്യമാണെന്ന് സാധാരണ ജനങ്ങള്‍ അറിയുന്നില്ല. ഇത് ഏകോപിപ്പിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ കൊണ്ട് വരണം. ആശുപത്രി മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെ നിയോഗിക്കുന്നത് പരിശോധിക്കണമെന്നും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.












