പൂജയുടെ മറവില്‍ നാണയം സ്ത്രീയുടെ ശരീരത്തില്‍ വച്ച് തലോടി പ്രാര്‍ത്ഥിച്ചിരുന്ന മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവ് ആണ് അറസ്റ്റിലായത്
തൃശൂര്‍ : പൂജയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്രം മഠാ ധിപതി അറസ്റ്റില്‍. മാള കുണ്ടൂര്‍ സ്വദേശി മഠത്തി ലാന്‍ രാജീവ് ആണ് അറസ്റ്റിലായത്. കുണ്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ക്ഷേത്രം നിര്‍മിച്ച് മന്ത്ര വാദവും ക്രിയകളും നടത്തിവന്നിരുന്ന മഠത്തിലാന്‍ രാജീവിനെ വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നാണ് വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാന്‍ എത്തിയിരുന്നവരില്‍ ഏറെയും.
ശാരീരിക, സാമ്പത്തിക, കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിരവധി പേരാണ് മഠത്തില്‍ എത്താറുള്ളത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേകതരം പൂജയാണ് ഇവിടെ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ആദ്യം കുടുംബത്തോടൊപ്പം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് ധ്യാ നിപ്പിച്ച ശേഷം, നാണയം സ്ത്രീയുടെ ശരീരത്തില്‍ വച്ച് തലോടി പ്രാര്‍ത്ഥിക്കും. പിന്നീട് നാണയ പ്രാര്‍ത്ഥനയുടെ ഭാവം മാറ്റും. ആദ്യം ഒരുമിച്ച് വരുത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ തനിച്ചാക്കും. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ സൂച ന ലഭിച്ചിട്ടുണ്ട്.