താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ഭീകരര്‍ നടപ്പാക്കുന്ന കടുത്ത നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. താലിബാന്‍ സ്ത്രീ കളെ ലൈംഗിക അടിമകളായും കുട്ടികളെ ഉണ്ടാക്കാനുള്ള യന്ത്രമായും മാത്രമാണ് കാണു ന്നതെന്ന് തസ്ലീമ വിമ ര്‍ശിച്ചു
ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ ഭരണത്തില്‍ സ്ത്രീകളെ ലൈംഗിക അടിമകളായും കുട്ടി കളെ ഉണ്ടാക്കാനുള്ള യന്ത്രമായും മാത്രമാണ് കാണുന്നതെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. കാബൂളില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യുവതികളുടെ ചിത്ര ങ്ങള്‍ ചുവരില്‍ നിന്ന് മായ്ച്ചു കളയുന്ന യുവാവിന്റെ ഫോട്ടോ സഹിതമാണ് തസ്ലിമയുടെ ട്വീറ്റ്.
മുന്‍പ് താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ അനുഭവിച്ച ദുരിതത്തെ കുറിച്ചും തസ്ലിമ ട്വീറ്ററില്‍ പറ യുന്നു. സ്ത്രീ വിരുദ്ധമായ ഒരു മതമാണ് ഇസ്ലാം.താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീ കളെ എവിടേയും കാണാനില്ല. അവര്‍ വീടുകള്‍ക്കുള്ളില്‍ ലൈംഗിക അടിമകളായും, കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമായും കഴിയും- തസ്ലിമ ട്വീറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ പലയിടത്തും സ്ത്രീകള്‍ വീട് വിട്ട് ഇറങ്ങരുതെന്ന നിര്‍ദ്ദേശം താലിബാന്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. രക്തബന്ധമുള്ള പുരുഷ ന്മാരോടൊപ്പമല്ലാതെ സ്ത്രീകള്‍ വീടിന് വെളിയില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. ബുര്‍ഖ ധരിക്ക ണമെന്നതും നിര്‍ബന്ധമാക്കി.
1996 മുതല്‍ 2001 വരെ താലിബാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്ത്രീകളെ ജോലി ചെയ്യുന്നതില്‍ നിന്ന് അവര്‍ വിലക്കി. ടിവി കാണാനോ സംഗീതം ആസ്വദിക്കാനോ അനുവദി ച്ചില്ല. ഇനിയും അവര്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഐഎസ്ഐഎസും താലിബാ നും അല്‍ ഖ്വയ്ദയും ബോക്കോ ഹറാമും പിന്തുടരുന്ന ഇസ്ലാം തത്വങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ എനിക്ക് പറഞ്ഞ് തരൂ, ഏത് രാജ്യമാണ് യഥാര്‍ത്ഥ ഇസ്ലാം രീതികള്‍ പിന്തുട രുന്നതെന്ന്. സത്യമെന്തെന്നാല്‍ ഒരു ഇസ്ലാം രാജ്യം പോലും സ്ത്രീകള്‍ക്ക് തുല്യമായ മാനുഷിക പരിഗ ണന നല്‍കുന്നില്ല- തസ്ലിമ പറയുന്നു.