സോളാര്‍ പീഡന കേസിന്റെ വിശദാംശങ്ങള്‍ പരാതിക്കാരി ഇന്നലെ സിബിഐയുടെ ഡെല്‍ഹി ആസ്ഥാനത്ത് കൈമാറിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്കെതതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്
തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല. അന്നേദിവസം പരാതിക്കാരി അവിടെ എത്തിയതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിനുള്ള തെളിവ് കണ്ടെത്താനിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥ നത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖമൂലം അറിയിച്ചു. രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു. തുടര്‍ന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്നും സത്യം എല്ലാക്കാലത്തേക്കും മൂടിവെയ്ക്കാന്‍ സാധിക്കില്ലെ ന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അതേസമയം, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നുമാണ് പരാതിക്കാരിയുടെ പ്രതികരണം. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി പരാതിക്കാരി ആരോപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയും പരാതിക്കാരി പുറത്തുവിട്ടു. ശബ്ദരേഖ സിബിഐക്ക് കൈമാറുമെന്ന് പരാതിക്കാരി പറ ഞ്ഞു. ഉമ്മന്‍ചാണ്ടിയുടെയും കെസി വേണുഗോപാലിന്റെയും ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.











