സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്ത നങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കു ന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുവാദം. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ അനുമതി ലഭിച്ചതോ ടെയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 11 ജില്ലകളിലൂടെ യാണ് പാത കടന്നുപോകുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിട ങ്ങളിലാണ് സ്റ്റോപ്പുകള്‍.
സെമി ഹൈ സ്പീഡ് റയില്‍ കേരളത്തിന് വികസനക്കുതിപ്പാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. റോ ഡിലെ തിരക്ക് കുറയ്ക്കാനും ചരക്ക് നീക്കം വേഗത്തിലാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍. തി രുവനന്തപുരം മുതല്‍ കാസര്‍കോട് വരെയെത്താന്‍ നിലവില്‍ 12 മണിക്കൂറിലേറെ വേണ്ടിവരുന്നി ടത്താണ് നാലുമണിക്കൂറിലെത്താവുന്ന ഈ പദ്ധതി.
നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറയുന്നതോടെ ഭാവിയില്‍ തൊഴിലവസര സാധ്യതയും വ്യാവസായിക വളര്‍ച്ചയും പദ്ധതി ലക്ഷ്യം വെക്കുന്നു. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ഭാവിയി ല്‍ റോഡിലെ വാഹനങ്ങള്‍ കുറയ്ക്കാനും അതുവഴി പെരുകുന്ന അപകടവും കുറയ്ക്കാ നാകുമെന്നാണ് പദ്ധതിയുടെ പ്രധാന നേട്ടമായി പറയുന്നത്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന രീതിലാ ണ് നിലവിലെ അലൈന്‍മെന്റ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുന്നതിനാല്‍ അന്തരീക്ഷ മലിനീക രണത്തിനുള്ള സാധ്യതയും കുറവാണ്. ആകെയുള്ള 530 കിലോമീറ്ററുകളില്‍ വയലുകള്‍ നികത്തു ന്നത് ഇല്ലാതാക്കാന്‍ തൂണുകളിലുയര്‍ത്തിയാണ് റെയില്‍പ്പാതയുടെ നിര്‍മാണം. ഇത് പാരിസ്ഥിതി ക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞേക്കും.