സെന്‍സെക്സ് 1.1 ശതമാനം ഇടിഞ്ഞ് 49,801 കോടി പോയിന്റിലും നിഫ്റ്റി 1.3 ശതമാനം ഇടിഞ്ഞ് 14,721 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 48ഉം ഇടിവ് നേരിട്ടു.
മുംബൈ: സെന്‍സെക്സ് 50,000ന് താഴേക്ക് ഇടിയുന്നതിന് ഓഹരി വിപണി ഇന്ന് സാക്ഷ്യം വഹിച്ചു. ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് നേരിട്ടു. ഒരു മാസത്തിനിടയില്‍ വിപണി ആദ്യമായാണ് തുടര്‍ച്ചയായി നാല് ദിവസം ഇടിവിലൂടെ കടന്നുപോകുന്നത്.
സെന്‍സെക്സ് 1.1 ശതമാനം ഇടിഞ്ഞ് 49,801 കോടി പോയിന്റിലും നിഫ്റ്റി 1.3 ശതമാനം ഇടിഞ്ഞ് 14,721 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 48ഉം ഇടിവ് നേരിട്ടു.
എല്ലാ മേഖലാ അധിഷ്ഠിത സൂചികകളും നഷ്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി 600 പോയിന്റ് ഇടിഞ്ഞ് 34,229ലാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്ക് സൂചികയാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നാല് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. മെറ്റല്‍ സൂചിക 2.5 ശതമാനം ഇടിഞ്ഞു. ഓട്ടോ സൂചികയും ഫാര്‍മ സൂചികയും രണ്ട് ശതമാനം വീതം ഇടിവ് നേരിട്ടു.
മുന്‍നിര ഓഹരികളേക്കാള്‍ ശക്തമായ ഇടിവാണ് മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ നേരിട്ടത്. നിഫ്റ്റി മിഡ്കാപ് സൂചിക 2.5 ശതമാനവും സ്മോള്‍കാപ് സൂചിക 2.2 ശതമാനവും ഇടിഞ്ഞു.