വിജീഷന്റെ അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരെയാണ് കേ്‌സ്.ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി യിരിക്കുന്നത്
കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാ ക്കളെ കൂടി പ്രതി ചേര്‍ത്തു. വിജീഷന്റെ അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരെയാണ് കേ്‌സ്.ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി യിരി ക്കുന്നത്. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദസന്ദേ ശം പുറത്ത് വന്നതിന് പിന്നാലെയായിരു ന്നു പൊലീസ് നടപടി.
കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇരുവരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ല. വിജീഷിന്റെ അമ്മ കോവി ഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ വീട്ടില്‍ ക്വാറന്റൈനിലും.
കഴിഞ്ഞ 29 ന് ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്.ഒന്നര വര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വി ജീഷും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതി നാല്‍ ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. മരിക്കുന്നതിന് മുന്‍പ് വി ജീഷും, വീട്ടുകാരും ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് സുനീഷ ബന്ധുക്കളെ അറിയിച്ചി രുന്നു. വിജീഷിന്റെ അച്ഛനും അമ്മ യും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കു ന്നുവെന്നും സുനീഷ കുടുംബത്തെ അറിയിച്ചിരുന്നു.