പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേ യനായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഏറ്റുവാങ്ങി.
ഇന്‍ഡോര്‍ : പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാ ര്‍ഥ് ബാലചന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഏറ്റുവാങ്ങി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 27 അംഗ പട്ടികയില്‍ ഗള്‍ഫില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് സിദ്ധാര്‍ഥ്. പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. മധ്യപ്ര ദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വുമാണ് പ്രവാസി ഭാരതീയ സമ്മാന്‍ സമ്മാനിച്ചത്.
വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോ.അലക്‌സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, ഫെഡ്എക്‌സ് സിഇഒ രാ ജേഷ് സുബ്രഹ്‌മണ്യം എന്നിരടക്കമുള്ളവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് പ്രമുഖര്‍. അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാജ സിന്ധ്യ, വിദേ ശ കാര്യമന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യവസായ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ ചുവടുറപ്പിച്ച മലയാ ളിയാണ് പ്രവാ സി ഭാരതീയ സമ്മാന്‍ ജേതാവായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍. ദു ബായ് ആസ്ഥാനമായ ബ്യൂമെക് കോര്‍പറേഷന്‍ ലിമി റ്റഡിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണ്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഏറ്റ വും കൂടുതല്‍ ഓഹരി സ്വന്തമായുള്ള വ്യക്തി, ഇന്ത്യയിലെ മെട്രോപ്പൊലി റ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും വലിയ ഓഹരി ഉടമ എന്നിങ്ങനെ കുറ ഞ്ഞ കാലയളവില്‍ സിദ്ധാര്‍ഥ് കീഴടക്കിയത് അപൂര്‍വ നേ ട്ടങ്ങളാണ്.
കോട്ടയം കുമരകം മാളിയേക്കല്‍ കുടുംബാംഗമായ ഡോ. അലക്സാണ്ടര്‍ (68) ബ്രൂണ യ് സര്‍ക്കാരിന്റെ ആ രോഗ്യവകുപ്പില്‍ സീനിയര്‍ കണ്‍സല്‍റ്റന്റാണ്. ബ്രൂണയ് സു ല്‍ത്താന്റെ ഡാറ്റോ സെറി ലൈലാ ജാസ (ഡി എസ്എല്‍ജെ) ബഹുമതി ലഭിച്ച ആ ദ്യ ഇന്ത്യക്കാരനാണ്.
ലോകത്തിലെ വന്‍കിട കുറിയര്‍ ലോജിസ്റ്റിക്‌സ് കമ്പനിയായ ഫെഡെക്സ് കോര്‍പ റേ ഷന്റെ പ്രസിഡന്റ് കൂടിയായ രാജ് സുബ്രഹ്‌മണ്യം (56) പാലക്കാട് ചാത്തപുരം സ്വ ദേശിയാണ്. കേരള മുന്‍ ഡിജിപി സി. സുബ്രഹ്‌മണ്യത്തിന്റെ മകനാണ്.