ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാ ചകം ചൊല്ലിക്കൊടുത്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്.
ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ഏക ഉപമുഖ്യ മന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും സത്യ പ്ര തിജ്ഞ ചെയ്തു ചുമതലയേറ്റു. ശ്രീകണ്ഠീ രവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. എ ട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്. വിവിധ സമുദായ വിഭാഗങ്ങ ളെ പ്രതിനിധീകരിച്ച് ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം ബി പാ ട്ടീല്‍, സതീഷ് ജര് ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി, സമീര്‍ അഹമ്മദ് ഖാന് എന്നിവരാണ് സത്യപ്രതിജ്ഞ ചെ യ്തതു.
2013ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നും സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹു ല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ ത്യപ്രതിജ്ഞാ ചടങ്ങിനെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛ ത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു എന്നി വര് ചടങ്ങില്‍ പങ്കെടുത്തു. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസനും ചടങ്ങില്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യ മന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉ ന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടത്. ഇതു രണ്ടാം വട്ടമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാ യി സ്ഥാനമേല്‍ക്കുന്നത്.