പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചു. മാര്‍ക്ക് എങ്ങനെ നിശ്ചയിക്കണമെന്ന കാര്യം പിന്നീട് തീരുമാ നിക്കും. ഇതിനായി മാര്‍ഗരേഖ തയാറാക്കാനും തീരുമാനിച്ചു.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷ തയിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട മാര്‍ക്ക് എങ്ങനെ നിശ്ചയിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതിനായി മാര്‍ഗരേഖ തയാറാക്കാനും തീരുമാനിച്ചു.
സുപ്രീം കോടതി അഭിഭാഷക മമത ശര്‍മയാണ് സിബിഎസ്ഇ, ഐസിഎസ്ഇ 12ാം ക്ലാസ് പരീ ക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായതിനാല്‍ പരീക്ഷ റദ്ദാക്കാന്‍ സി.ബി.എസ്.ഇ അടക്കമുള്ള ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ കോടതി തീരുമാനം വരുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയാിരുന്നു.
പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണന യിലായതി നാല്‍ കോടതിയിലാകും ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുമെന്നായിരുന്നു സി.ബി.എസ്.ഇ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്.ഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ച യ്ക്ക് മുന്‍ പ് തീരുമാനം കോടതിയെ രേഖാമൂലം അറിയിക്കുമെന്നും സി.ബി.എസ്.ഇ ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരീക്ഷ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തിരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ ക്കാര്‍ ഇന്നലെ സുപ്രീം കോടതിയിലും അറിയിച്ചിരുന്നു.