സോളാര്‍ കേസ് പരാതിക്കാരി സരിത എസ് എനായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസപദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസപദാര്‍ത്ഥം കലര്‍ ത്തി നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: സോളാര്‍ കേസ് പരാതിക്കാരി സരിത എസ് എനായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസപദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസപദാര്‍ത്ഥം കലര്‍ത്തി നല്‍കിയതെന്ന് പൊലീസ് കണ്ടെ ത്തി.
സരിതയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ എഫ്ഐആര്‍ പകര്‍പ്പില്‍ സ്ലോ പോ യ്സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നല്‍കിയതിന്റെ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാ സവസ്തുക്കള്‍ കണ്ടെത്തി. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെര്‍ക്കുറി, ലെഡ് എ ന്നീ മാരക രാസവസ്തുക്കളാണ് സരിതയുടെ രക്തത്തില്‍ കണ്ടെത്തിയത്.
മാരക രാസവസ്തുക്കള്‍ ഭക്ഷണ വസ്തുക്കളിലൂടെ ശരീരത്തിലെത്തി രക്തത്തില്‍ കലര്‍ന്ന് ഗുരുതര രോഗം പിടിപെട്ടതിതെത്തുടര്‍ന്ന് സരിത ചികിത്സ തേടിയിരുന്നു. ശാ സ്ത്രീയ പരിശോധനയ്ക്ക് പിന്നാലെ ഡോക്ടര്‍ മാര്‍ നല്‍കിയ വിശദീകരണത്തേത്തുടര്‍ന്ന് സരിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിനുകു മാറിനെതിരെ സരിത നല്‍കിയ മൊഴികളും സരിതയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും അന്വേ ഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.











