കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടു ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി ടി സിദ്ധിഖ് നിയമസഭയില്‍. പുതിയ വെളിപ്പെടു ത്തല്‍ അനുസരിച്ചാണ് ശുഹൈ ബ് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ടി.സിദ്ധീഖ്. അടിയ ന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.
കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആ വശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതി കരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഷുഹൈബ് വധക്കേസ് പ്രതികള്‍ വി.ഐ.പി ക്വട്ടേഷന്‍ പ്രതികളാണെന്ന് ടി.സിദ്ധിഖ് പറഞ്ഞു. എന്നെ കൊണ്ട് ചെയ്യിച്ചതെന്ന് പ്രതി പറയുന്നു. ഇതിലും വലിയ തെളിവ് വേണോ? കണ്ണൂര്‍ ജയിലില്‍ വച്ച് ആറ് മണിക്കൂര്‍ ആണ് ആകാശ് കാമുകിയുമായി സല്ലപിച്ചത്. ഇതിന് ആഭ്യന്തര വകുപ്പ് സൗകര്യം ചെയ്തു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് പ്രതികളെ സംരക്ഷിക്കാ നാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.
ജന്മി കുടിയാന്‍ പോരാട്ടം നടന്ന തില്ലങ്കേരിയില്‍ ഇപ്പോള്‍ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവ രും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസില്‍ 11പ്രതികളും സിപിഎം ക്വ ട്ടേഷന്‍ സംഘമാണ്. പ്രതികളെ പുറത്താക്കിയ പാര്‍ട്ടി സി.പി.എം ആണ്. ആകാശ് തില്ലങ്കേരിയും ഷു ഹൈബുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധം മാത്രമായിരുന്നു.
കൊലപാതകത്തിലേ ഒന്നം പ്രതിയുടെ വെളിപ്പെടുത്താലിന്റെ സാഹചര്യത്തില്‍ തുടര്‍ അന്വേഷണം വേ ണമെന്ന് ടി.സിദ്ധിഖ് ആവശ്യപ്പെട്ടു. സി.പി.എമ്മിന് കൊലയില്‍ ബന്ധമില്ലെങ്കില്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നത് ആരാണ്? ആകാശ് തില്ലങ്കേരി സി.പി. എ മ്മിന്റെ മടിയിലാണ്. അല്ലെങ്കില്‍ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ വച്ചതെന്നും അദ്ദേഹം ചോദി ച്ചു.