ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ അനുകൂ ലിച്ച് സിപിഎം കേന്ദ്രനേതൃത്വം. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപി ഴയാണ്. അക്കാര്യം സജി ചെറിയാന് തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് എംഎ ബേബി മാ ധ്യമങ്ങളോട് പറഞ്ഞു
ന്യൂഡല്‍ഹി: ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ അനുകൂലിച്ച് സിപിഎം കേന്ദ്രനേതൃത്വം. സജി ചെറിയാന് ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. പ്രസംഗത്തിനിടെ സജി ചെറിയാനുണ്ടായത് നാക്കുപിഴയാണ്. അക്കാര്യം സജി ചെറിയാന് തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സിപി എം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന് നിയമസഭയില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്.ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണ ഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വ ങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിന് രാ ജ്യത്ത് നിയമങ്ങളില്ല. സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറ ഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാ ദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന് നിയമസഭയില്‍ പറഞ്ഞു.