മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗമാ യിരിക്കും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ജൂണ്‍ 9 ബുധന്‍ വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണി ന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ജൂണ്‍ 9 ബുധന്‍ വരെയാണ് നിലവില്‍ നിയന്ത്രണങ്ങള്‍.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗണ്‍ പൂര്‍ണമായി പി ന്‍വലിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. രണ്ടാം തരംഗത്തില്‍ 30ലേക്കു യര്‍ന്ന ടിപിആര്‍ നിരക്ക് ഇപ്പോള്‍ 15ല്‍ താഴെ എത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എ ന്നാല്‍ 15ല്‍ താഴേക്ക് ടിപിആര്‍ കാര്യമായി കുറയാത്തതു മൂലം ബുധനാഴ്ച വരെ കൂടുതല്‍ നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ആരോഗ്യവി ദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുമെന്നതിനാല്‍ ലോക്ഡൗണുകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങാമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യും. കടുത്ത നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാരിനു മുന്നിലുണ്ട്. മരണങ്ങളുടെ എണ്ണം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കി ലെടുത്താകും സര്‍ക്കാര്‍ തീരുമാനം