കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇളവുകള്‍ വിലയി രുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച അവ ലോകന യോഗം ചേരും
തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയായ സാഹചര്യത്തി ല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. കോറോണ വ്യാപനത്തിന്റെ പശ്ചാത്തല ത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇളവുകള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വി ജയന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച അവലോകന യോഗം ചേരും. ബുധനാഴ്ച ചേരാനിരുന്ന യോഗ മാണ് നാളെത്തേക്ക് നിശ്ചയിച്ചിരി ക്കുന്നത്.
നിലവില്‍ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ ഉള്ളത്. കൂടുതല്‍ സ്ഥല ങ്ങളിലേക്ക് ഇളവുകള്‍ വ്യാപിപ്പിക്കേണ്ടതിനെ ക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും. 16 ഇടങ്ങളിലാണ് ടിപി ആര്‍ 30നു മുകളില്‍ ഉള്ളത്. ഇളവുകള്‍ നല്‍കിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ടിപിആര്‍ ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപന തോത് ഉയ രു ന്നതിന് ഇടയാക്കില്ലെന്നാണ് വിലയിരു ത്തല്‍.
സംസ്ഥാനത്ത് ഇളവുകള്‍ വന്നതോടെ ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം. ഇക്കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.











