ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് നല്‍കി. ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാവില്ല. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവി റക്കിയതോടെ നടപടികള്‍ കടുപ്പിച്ച് പൊലിസ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് നല്‍കി.
മതപരമായ സാമൂഹിക കൂട്ടായ്മകള്‍ പരമാവധി ഒഴിവാക്കാന്‍ മതമേലധ്യക്ഷന്മാരും ജില്ലാ അധികൃ തരും പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടം കൂടി യുള്ള ഇഫ്താര്‍ വിരുന്നുകളും മറ്റും ഒഴിവാക്കണം. ഹോട്ട ലുകള്‍ക്ക് രാത്രി ഒമ്പതുവരെയാണ് അനുമതി. ഹോം ഡെലിവറി, ടെയ്ക്ക് എവെ പ്രോത്സാഹിപ്പി ക്കണം. കടകള്‍ രാത്രി 9 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. മതപരമായ ചടങ്ങു കളി ലെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ മതനേതാക്കള്‍ മുന്‍കയ്യെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാവില്ല. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കേന്ദ്രീകൃത എയര്‍കണ്ടീഷനുള്ള കെട്ടിടങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന ഉറപ്പാക്കണം. ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശൃംഖ ലകളിലും ഹോം ഡെലിവറി സംവിധാനം ശക്തമാക്കും. ഷോപ്പിങ് ഫെസ്റ്റിവലുകളടക്കം ആളുകള്‍ തടിച്ച് കൂടാന്‍ സാധ്യതയുള്ള വ്യാപാര മേളകളെല്ലാം രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണം. ഇതോടൊപ്പം 15 ശതമാന ത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതോടെ പൊതുവിതരണ സംവിധാനം തകരാറിലാകാതിരിക്കാന്‍ സിവില്‍ സപ്ളൈസ് വകുപ്പ്, ഹോര്‍ട്ടികോര്‍പ്, കെപ്കോ, മത്സ്യഫെഡ്, മില്‍മ സ്ഥാപനങ്ങള്‍ സംയുക്തമായി ഓണ്‍ലൈന്‍/മൊബൈല്‍ വിതരണ സംവിധാനം നടപ്പാക്കും.