സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച നടപടി നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്ര ണങ്ങളാണ് ഇനിയുണ്ടാവുക
ഇളവുകള്‍ ഇങ്ങനെ :
- 30ന് മുകളില്‍ കോവിഡ് രോഗികളുള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
- ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
- ടിപിആര്‍ 8നും 20നും ഇടയില്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം
- എട്ടില്‍ താഴെയുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഇല്ല
- ശനിയും ഞായറും സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍
- 17മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം
- വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമായിക്കും അനുവദം
- ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല
- പൊതുമേഖല ,സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം പേരെ അനുവദിക്കും
- കടകള്‍ രാലിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവത്തിക്കാം
- അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും
- പൊതുപരീക്ഷകള്‍ അനുവദിക്കും
- ബെവ് കോ ഔട്ട്‌ലറ്റുകളും, ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും
- റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും
- വിനോദ സഞ്ചാരം അ നുവദിക്കില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച നടപടി നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും. 30ന് മുകളില്‍ കോവിഡ് രോഗികളുള്ള മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍, 8നും 20നും ഇടയില്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം, എട്ടില്‍ താഴെയുള്ള മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.
ശനിയും ഞായറും സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. 17മുതല്‍ മിതമായ രീതിയില്‍ പൊതു ഗതാഗതം അനുവദിക്കും. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20പേര്‍ക്ക് മാത്രമായിക്കും അനുവദിക്കുകയുള്ളു. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല.
പതിനേഴു മുതല്‍ പൊതു മേഖല സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ആളുകളെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാലിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ പ്രവത്തിക്കാം.
അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. പൊതുപരീക്ഷകള്‍ അനുവദിക്കും. സെക്രട്ടറിയേറ്റില്‍ അമ്പത് ശതമാനം ജീവനക്കാര്‍ എത്തണം. കാഷിക- വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.
ബെവ് കോ ഔട്ട്‌ലറ്റുകളും, ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും. ആപ്പിക്ലേഷന്‍ മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം. അനുവദിക്കും. റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും. വിനോദ സഞ്ചാരം അ നുവദിക്കില്ല.