English हिंदी

Blog

ministers

ടെക്‌നോക്രാറ്റുകളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടത്തിയത്

 

സ്‌കത്ത് :  പെട്രോളിയം, ഊര്‍ജ്ജ വകുപ്പിലും ആരോഗ്യ, മതകാര്യ വകുപ്പുകളിലും പുതിയ മന്ത്രിമാരെ നിയമിച്ച് സുല്‍ത്താല്‍ ഹൈതം ബിന്‍ താരിക് റോയല്‍ ഡിക്രി പുറപ്പെടുവിച്ചു.

എനര്‍ജി, മിനറല്‍, പെട്രോളിയം മന്ത്രായത്തില്‍ മുന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന സലിം അല്‍ ഔഫിയെ നിയമച്ചതാണ് ഇതില്‍ പ്രാധാനം.

പെട്രോളിയം, എനര്‍ജി മേഖലകളില്‍ പുതിയ സാങ്കേതിക വിദ്യയും നൂതന പരിഷ്‌കാരങ്ങളും സംഭവിക്കുന്നതിനിടയിലാണ് ടെക്‌നോക്രാറ്റായ സലിം അല്‍ ഔഫിയെ പോലുള്ളവരെ ഉള്‍പ്പെടുത്തിയതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

2020 മുതല്‍ ഊര്‍ജ്ജ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സലിം അല്‍ ഔഫി. വിദേശ സര്‍വ്വകാലശാലയില്‍ നിന്നും പെട്രോളിയം എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ഇദ്ദേഹം പിന്നീട് പെട്രോളിയം ഡെവല്‍പ്‌മെന്റ് ഒമാനില്‍ ( പിഡിഒ) ചേര്‍ന്നു പ്രവര്‍ത്തിച്ചു.

ഇരുപതു വര്‍ഷക്കാലം ഇവിടെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു വന്നശേഷം 2010 ല്‍ ഓയില്‍ നോര്‍ത്ത് ഡയറക്ടറായി ചുമതലയേറ്റു. പിഡിഒയില്‍ കോര്‍പറേറ്റ് പ്ലാനിംഗ് തലവനായും ഓപറേഷന്‍ മാനേജറായും മറ്റും പ്രവര്‍ത്തിച്ചു,

പിന്നീട് 2012 ല്‍ സിവില്‍ ഏവിയേഷന്റെ ചീഫ് എക്‌സിക്യൂട്ടിവായി നിയമിതനായി. 2013 ല്‍ മിനിസ്റ്ററി ഓഫ് ഓയില്‍ ആന്‍ഡ് ഗ്യാസില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഒമാന്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി ബോര്‍ഡ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയെയാണ് പുതിയ ആരോഗ്യ മന്ത്രിയായി നിയമിച്ചിരിക്കുന്നത്.

തകാര്യ ഔഖാഫ് മന്ത്രാലയത്തിന്റെ ചുമതല ഡോ മുഹമദ് ബിന്‍ സയിദ് അല്‍ മൗമരിയ്ക്കും നല്‍കി. നിലവില്‍ മതകാര്യ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയാണ് ഇദ്ദേഹം.