നാല് ലക്ഷം വ്യാജന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗ സ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കാസര്‍കോട്: നാല് ലക്ഷം വ്യാജന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടു ണ്ടെ ന്നും ഇതിന് കൂട്ട് നിന്നത് സിപിഎം അനുഭാവികളായ ഉദ്യോഗ സ്ഥരാണെന്ന് പ്രതി പക്ഷ നേതാവ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്ക ണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ഫോട്ടോ വച്ച് നൂറ് കണക്കിന് വ്യാജ വോട്ട ര്‍മാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് സ്ഥലത്ത് വോട്ടുള്ള ആയിരിക്കണക്കിന് പേരുണ്ട്. ഈ ലിസ്റ്റ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. മഷി മാച്ച് വോട്ട് ചെയ്യുകയാണ് ഇവരുടെ പതിവെന്നും വോട്ടര്‍ പട്ടിക കുറ്റമറ്റതാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ബൂത്തിലിരിക്കാന്‍ മറ്റ് പാര്‍ട്ടികളെ സമ്മതിക്കാത്ത ബൂത്തുകള്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുണ്ട്. ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സഹായവും വേണ്ട. നീതി നടപ്പിലാക്കണം, വസ്തുതയുണ്ടെങ്കില്‍ മാത്രം നടപടി എടുത്താല്‍ മതി. ഉദുമയിലെ കുമാരി തെറ്റ് ചെയ്തിട്ടില്ലെന്നും പരിശോധിക്കേണ്ടത് ബിഎല്‍ഒ ആണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ മര്യാദ ലംഘിച്ച് ഏകപക്ഷീയമായ നിലപാടാണു ചില പ്രമുഖ ചാനലു കള്‍ എടുക്കുന്നുവെന്നും മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പ ര്യമുണ്ടെന്നും ചെന്നി ത്തല പറഞ്ഞു. ഈ പ്രവണത ജനാധിപത്യത്തിന് ആപല്‍ക്കരമാണ്. മാധ്യമങ്ങളെ വിലക്കെടുക്കുന്ന മോദിയുടെ നിലപാ ടാണ് പിണറായി സ്വീകരിക്കുന്നത്. യുഡി എഫിന് നേരിടേണ്ടി വരുന്നത് സര്‍ക്കാരിന്റെ പണക്കൊഴുപ്പ് മാത്രമല്ല മാധ്യമ ങ്ങളുടെ കല്ലേറ് കൂടിയാ ണെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. എല്ലാ സര്‍വ്വേകളിലും പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കുന്നു. ചോദ്യങ്ങള്‍ സക്കാരിന് അനുകൂലമാക്കുന്നു. ഒരു മണ്ഡലത്തിലെ നൂറോ ഇരുന്നൂറോ പേരെ ഫോണ്‍ വിളിച്ച് ഇതാണ് ജനവിധി എന്ന് പറയുന്നു. നാല് ചാനലുകള്‍ക്കും ഒരു സര്‍വ്വേ ഏജന്‍സിയാണ്. ജനങ്ങളുടെ മുന്നില്‍ ഒരു റേറ്റിങും സര്‍ക്കാരിനില്ലെന്നും സര്‍വ്വേകള്‍ തള്ളിക്കളയുകയാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.











