English हिंदी

Blog

high court kerala

Web Desk

കൊച്ചി : സംസ്ഥാനത്ത് ഓൺലൈൻ കോഴ്സുകളുടെ നടത്തിപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി.ആർക്കെങ്കിലും പരാതികൾ ഉണ്ടങ്കിൽ അധികൃതരെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

Also read:  പ്രശ്‌സ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്.

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിരവധി വിദ്യാർത്ഥികൾകള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്നും അതിനായി മതിയായ സൗകര്യങ്ങള്‍ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി സി ഗിരിജ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് തീർപ്പാക്കിയത്. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.