വ്യദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് മരുമകള്‍ അറസ്റ്റിലായി.കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷി(86)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്
കൊല്ലം: വ്യദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് മരുമകള്‍ അറസ്റ്റിലായി.കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷി(86)യാണ് ദുരൂഹസാ ഹചര്യത്തില്‍ മരിച്ചത്.ഇവരുടെ മരുമകല്‍ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി മരിച്ചത്. ആത്മഹത്യ യെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം.
എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെ ത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാ ണെന്ന് തെളിഞ്ഞത്.
വീട്ടില്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തു കയായിരുന്നുവെന്ന് പൊലീസിന്റെ ചോ ദ്യം ചെയ്യലില്‍ രാധാമണി വ്യക്തമാക്കി.