ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച്.ആര്‍. ശ്രീനിവാസ സംസ്ഥാനത്തെത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീ ഷന് കടുത്ത അതൃപ്തി.ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോ ഗിച്ച ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച്.ആര്‍. ശ്രീനിവാസ സംസ്ഥാന ത്തെ ത്തി.ഐടി വിദഗ്ധ സംഘവും അദ്ദേഹത്തിന് ഒപ്പവുമുണ്ട്.
ഇരട്ടവോട്ടുകള്‍ സംബന്ധിച്ച ആരോപണം തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തി യത് വീഴ്ചയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധനക്ക് കമ്മീഷന്‍ ഉദ്യോഗ സ്ഥനെ അയച്ചത്. ഇത് അസാധാരണമായ നടപടിയാണെന്നാണ് വിലയിരുത്തല്‍.
നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പരാതി അതീവ ഗുരുതര പരാതിയായാണ് തെരഞ്ഞെ ടുപ്പ് കമ്മീഷന്‍ കാണുന്നത്. വിശദമായ പരിശോധന നടത്തിയേക്കും. ഇരട്ടവോട്ട് ആരോപണം കൂ ടാതെ രമേശ് ചെന്നിത്തല പുറത്തുവിട്ട ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണോയെന്നും പരിശോ ധിക്കും.