അജ്മാൻ : അംഗീകൃത കമ്പനികൾ മുഖേന കാലഹരണപ്പെട്ട വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി എമിറേറ്റിലെ വെറ്ററിനറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശരിയായ സംസ്കരണം ഉറപ്പാക്കണം. നിയമം ലംഘകർക്ക് 10,000 ദിർഹം മുതൽ 5 ലക്ഷം രൂപ വരെ പിഴ ചുമത്തും.സമീപകാലത്ത് അജ്മാൻ മുനിസിപ്പാലിറ്റി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ക്ലിനിക്കുകളും ഫാർമസികളും ഉൾപ്പെടെയുള്ള വെറ്ററിനറി കേന്ദ്രങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്ന് അജ്മാനിലെ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഖലീദ് മൊയിൻ അൽ ഹൊസാനി പറഞ്ഞു.
